സിവിൽ ഏവിയേഷൻ രംഗത്തെ തൊഴിൽ സാധ്യതകളുമായി വെബിനാർ

റെയിൽവെ, സിവിൽ ഏവിയേഷൻ എന്നീ രംഗങ്ങളിലെ വിദ്യാഭ്യാസ തൊഴിൽ സാധ്യതകളെക്കുറിച്ച് യുവജനങ്ങളിൽ അവബോധം നൽകുന്നതിന് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. സർക്കാർ, അർധ സർക്കാർ മേഖലയിലെ ഏവിയേഷൻ കോഴ്‌സുകളെക്കുറിച്ചും കൊമേഴ്‌സ്യൽ പൈലറ്റ്, എയർ ഹോസ്റ്റസ്, ലോഗോസ്‌റ്റിക് മാനേജ്മെൻ്റ്, റെയിൽവേ മന്ത്രാലയം നടത്തുന്ന ബി ടെക് ഉൾപ്പടെയുള്ള മാനേജ് മെന്റ് കോഴ്‌സ് പ്രവേശന രീതി എന്നിവ സംബന്ധിച്ചും വെബിനാറിൽ വിശദികരിക്കും. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും സ്കോളർഷിപ് സാധ്യതകളെക്കുറിച്ചുമുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്കും വെബിനാറിൽ മറുപടി നൽകും. താൽപര്യമുള്ളവർ 9037571880 എന്ന നമ്പരിൽ ബന്ധപ്പെടണം.