സിവിൽ ഡിഫൻസ് അംഗങ്ങളുടെ സംസ്ഥാന തല പരിശീലനത്തിന്‌ തലശ്ശേരിയിൽ തുടക്കം

തലശ്ശേരി:കൂത്തുപറമ്പ് അഗ്നിരക്ഷാ സേനകൾ സംയുക്തമായണ് സന്നദ്ധ സേവകരായ യുവതീയുവാക്കളായ വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നത് . സംസ്ഥാന തല പരിശീലനത്തിന് തലശ്ശേരി അഗ്നി രക്ഷാനിലയ ത്തിൽ തുടക്കമായി.50 പേരടങ്ങുന്ന സംഘത്തിനാണ് ഫയർ സ്റ്റേഷനിൽ 3 ദിവസങ്ങളിൽ പരിശീലനം നൽകുന്നത്.

പ്രദേശിക , ജില്ലാതല പരിശീലനം പൂർത്തിയാക്കിയവർക്കാണ് കരയിലും വെള്ളത്തിലുമായുള്ള വിവിധ പരിശീലനം.
ദുരന്ത മുഖങ്ങളിൽ അഗ്നി രക്ഷാ സേനയെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധത അറിയിച്ച് എത്തുന്ന യുവതീയുവാക്കളെ മികച്ച പരിശീലനം നൽകി പൊതു സേവനത്തിനായി പ്രാപ്തരാക്കുകയാണ് ലക്ഷ്യം പരിശീലനം ലഭിച്ചവർ ദുരന്തമുഖത്തു ഇനി മുതൽ രക്ഷകരായി എത്തും
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലനം .

സംസ്ഥാന തല ഉദ്ഘാടനം തലശ്ശേരി സ്റ്റേഷൻ ഓഫീസർ എൻ.കെ ശ്രീജിത്ത് നിർവഹിച്ചു.
പരിശീലനത്തിനു നേതൃത്വം നൽകുന്നത് സീനിയർ ഓഫീസർ സി ഉല്ലാസൻ, എം രാജീവൻ, ബൈജു കോട്ടായി, പോസ്റ്റ് വാർഡൻ എം സന്തോഷ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻമാരായ ശിൽപ, അനിരുദ്ധൻ, ഒ.എം നിജിൽ എന്നിവരാണ്. അടുത്ത ദിവസം
കൊടുവള്ളി- അഞ്ചരക്കണ്ടി പുഴയിലാണ് ജല പരിശീലനം നൽകുന്നത്.