സി ഇ ടി പയ്യന്നൂർ എൻ എസ് എസ് സപ്തദിന ക്യാമ്പിന് ഹോപ്പ് പിലാത്തറ യിൽ തുടക്കമായി


കോളേജ് ഓഫ് എന്ജിനീറിങ് പയ്യന്നൂർ സപ്തദിന എൻ എസ് എസ് സ്‌പെഷ്യൽ ക്യാമ്പ് പിലാത്തറ ഹോപ്പിൽ തുടക്കമായി.കോളേജ് പ്രിൻസിപ്പാൾ ഡോ.എ പശുപതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോപ്പ് മാനേജിങ്ങ് ട്രസ്റ്റീ ശ്രീ കെ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഹോപ്പ് പ്രസിഡന്റ് ശ്രീ ഇ കുഞ്ഞിരാമൻ,ഹോപ് വർക്കിങ് പ്രസിഡന്റ് ശ്രീ എം പി മധുസൂദനൻ, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ പി കെ ഷിജുമോഹൻ, മെക്കാനിക്കൽ എച്ച് ഒ ഡി ശ്രീ കെ അനുരഞ്ജ്, ആർക്കിടെക്ചർ ഹെഡ് ശ്രീ മുരളീധരൻ , ശ്രീ സിജോ ജോസഫ്, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തു മെമ്പർ ശ്രീ പി കെ ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം ഓഫീസർ ശ്രീ സൂരജ് സ്വാഗതവും സ്റ്റുഡന്റ് വളണ്ടിയർ സെക്രട്ടറി ശ്രീ ബാലുപ്രകാശ് നന്ദിയും പറഞ്ഞു.
ഹോപ്പ് ബിൽഡിംഗ് പെയിന്റ് ചെയ്‌ത് നവീകരിക്കുക, അന്തേവാസികൾ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ പെയിന്റ് ചെയ്തു വൃത്തിയാക്കുക, അതുപോലെ പയ്യന്നൂർ PWD വിശ്രമ കേന്ദ്രം കോമ്പൗണ്ട് വൃത്തിയാക്കൽ എന്നി പ്രവർത്തികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിശിഷ്ട വ്യക്തികളായ ശ്രീ എം വിജിൻ എം എൽ എ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തു പ്രസിഡന്റ് ശ്രീ. സുലജ, അതുപോലെ കോളേജ് ചെയർമാൻ അഡ്വ.കെ.കെ. രാജേന്ദ്രൻ, എൻ എസ് എസ് സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീ ജോയ് വർഗീസ്, ജില്ലാ കോ ഓർഡിനേറ്റർ ശ്രീ റിഥിൽ എന്നിവർ ക്യാമ്പ്
സന്ദർശിക്കും.