സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.
കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് തീരുമാനം എടുത്തത്. ഒരാഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ ഇ.ഡി സിഎം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
സി.എം രവീന്ദ്രൻ ചികിത്സയിൽ തുടരുന്ന ഫിസിക്കൽ മെഡിക്കൽ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചാണ് സി.എം രവീന്ദ്രൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്.