മന്ത്രി എ സി മൊയ്തീന് ജില്ലാ കളക്ടറുടെ ‘ക്ലീൻ ചിറ്റ്’

തൃശൂര്‍: വോട്ടെടുപ്പില്‍ മന്ത്രി എ സി മൊയ്തീന്‍ ഏഴുമണിക്കു മുൻപ് വോട്ടുചെയ്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴു മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്.

അതിനാല്‍ ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ജില്ലാ കളക്ടര്‍ നല്‍കിയത്. മന്ത്രി 6.55 ന് വോട്ടുചെയ്തെന്നും ഇതിലൂടെതിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരയാണ് രംഗത്തെത്തിയത്.

.