സി എം രവീന്ദ്രൻ ഹൈക്കോടതിയിലേക്ക്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഇ ഡി നീക്കം തടയണമെന്നാണ് ആവശ്യം. താൻ രോഗിയാണ്. ചോദ്യം ചെയ്യലിന് അഭിഭാഷകനെ അനുവദിക്കണം. താൻ ഒരു കേസിലും പ്രതി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രവീന്ദ്രനോട് ചോദ്യം ചെയ്യലിന് വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റ് ആവശ്യപ്പെട്ടു.