സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനായി സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു