സൂര്യനെല്ലി കേസിലെ മുഖ്യപ്രതിക്ക് ജാമ്യം
ന്യൂഡൽഹി: സൂര്യനെല്ലി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധർമ്മരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളിൽ പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
പൂജപ്പുര സെൻട്രൽ ജയിലിലാണ് ധർമ്മരാജനെ നിലവിൽ പാർപ്പിച്ചിരിക്കുന്നത്. ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ധർമ്മരാജന് വേണ്ടി ഹാജരായ അഭിഭാഷകൻ പി എസ് സുധീർ ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധർമ്മരാജൻ നിലവിൽ പത്ത് വർഷവും 9 മാസവും ജയിലിൽ കഴിഞ്ഞതായും സുധീർ ചൂണ്ടിക്കാട്ടി