സെനറ്റ് തെരഞ്ഞെടുപ്പ് – വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല സെനറ്റിലെ ഒഴിവുകൾ നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിനായി നിയമസഭാ സാമാജികർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ (കോർപറേഷൻ, നഗരസഭ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്) മേയർ/ ചെയർമാൻ/പ്രസിഡന്റുമാർ എന്നിവരുടെ മണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.വോട്ടർപട്ടികയിൽ കൂട്ടിച്ചേർക്കൽ, തിരുത്തൽ, മാറ്റം വരുത്തൽ, ഒഴിവാക്കൽഎന്നിവയ്ക്ക് 29/09/2021-നകം രേഖാമൂലം അപേക്ഷ നൽകേണ്ടതാണ്. വിശദവിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് (www.kannuruniversity.ac.in) സന്ദർശിക്കുക.