സെന്റര്‍ ഫോര്‍ എക്‌സലന്‍സ് നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്യാശ്ശേരിയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് എന്ന സ്ഥാപനത്തിലെ തിരുവനന്തപുരം സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്റെ കീഴിലുളള സിവില്‍ സര്‍വ്വീസ് അക്കാദമി നിര്‍ത്തലാക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷനുമായി ചേര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ധാരണാപത്രം ഒപ്പുവച്ച് കൂടുതല്‍ മികച്ച രീതിയില്‍ സ്ഥാപനം നടത്താനാണ് ആലോചിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വ്വീസ് അക്കാദമി കൂടൂതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ വിപുലീകരിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ നിര്‍മ്മിച്ച ഡിജിറ്റല്‍ ലൈബ്രറി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനനുസരിച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.