സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടം
മുംബൈ: ഓഹരി വിപണി രണ്ടാമത്തെ ദിവസവും മികച്ചനേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 273 പോയന്റ് ഉയർന്ന് 40,534ലിലും നിഫ്റ്റി 73 പോയന്റ് നേട്ടത്തിൽ 11,886ലുമാണ് വ്യാപാരം നടക്കുന്നത്.
ഐടി സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
ഇൻഫോസിസ്, സൺ ഫാർമ, അദാനി പോർട്സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, ഡിവിസ് ലാബ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
യുപിഎൽ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
എസ്ബിഐ, ലുപിൻ, അദാനി എന്റർപ്രൈസസ് തുടങ്ങി 91 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.