സെന്‍സെക്‌സില്‍ 525 പോയന്റ് നേട്ടം


മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റംതുടരുന്നു. സെൻസെക്സ് 525 പോയന്റ് നേട്ടത്തിൽ 41,141ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12,060ലുമാണ് വ്യാപാരം നടക്കുന്നത്.

മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടതിനെതുടർന്ന് എസ്ബിഐയുടെ ഓഹരിവില ആറുശതമാനത്തോളം കുതിച്ചു.


യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡൻ വിജയത്തോടടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതാണ് സൂചികകളിൽ പ്രതിഫലിച്ചത്.

എച്ച്സിഎൽ ടെക്, ഗ്രാസിം, ടെക് മഹീന്ദ്ര, ഇൻഫോസിസ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, നെസ് ലെ, ടാറ്റ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബെർജർ പെയിന്റ്സ്, ഇമാമി, ഗോദ്റേജ് കൺസ്യൂമർ തുടങ്ങി 127 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.