സൈനിക സേവനം പൂർത്തിയാക്കി കണ്ണൂരിൽ തിരിച്ചെത്തിയ സൈനികർക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ടീം കണ്ണൂർ സോൾജിയേഴ്‌സ്

കണ്ണൂർ : 2022 ജൂലൈ 31 ന് വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ധീര ജവാൻമാർക്ക് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സിൻ്റെ നേതൃത്വത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയം കോർണറിലുളള യുദ്ധസ്മാരകത്തിലേക്ക് എത്തുകയും യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ സൈനികരെ കണ്ണൂർ City CI ശ്രീജിത്ത് കൊടേരി മൊമെൻ്റൊ നൽകി ആദരിച്ചു. ശ്രീവൽസൻ കുറുമാത്തൂർ, സബീഷ് പി പി മയ്യിൽ, ഷാജു കെ വി വെള്ളാവ്, ജിജീഷ് P വെള്ളോറ, പ്രശാന്ത് കെ പി മട്ടന്നൂർ, ഷജിൽ പൂക്കോട്, ടോമി ജോസഫ് കൊട്ടിയൂർ, സനൽ കുമാർ പേരാവൂർ എന്നിവർക്കാണ് കൂട്ടായ്മ സ്വീകരണം ഒരുക്കിയത്‌.

കൂട്ടായ്മയുടെ വൈസ് പ്രസിഡൻ്റ് രജീഷ് തുമ്പോളി, ജോ: സെക്രട്ടറി അനീഷ് മoത്തിൽ, ബിജു കൊടോളിപ്രം, വിനോദ് എളയാവൂർ, ശ്രീജിത്ത് വേശാല തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

എല്ലാ മാസവും സർവീസിൽ നിന്നും വിരമിച്ച് നാട്ടിലെത്തുന്ന സൈനികർക്ക് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകാറുണ്ട്.