സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ

നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറിന് ഇഡി) മുന്നിൽ ഉന്ന് ചോദ്യം ചെയ്യലിനെത്തും.  ആരോഗ്യകാരണങ്ങളാൽ മുമ്പ് ഒന്നിലേറെ തവണ സോണിയ സമയം നീട്ടിവാങ്ങിയതായിരുന്നു. അതേസമയം കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11നാണ് സോണിയ ഇഡി ഓഫീസിൽ എത്തുക. പാർടി എംപിമാരും കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളും മറ്റ് നേതാക്കളും സോണിയക്കൊപ്പം ഉണ്ടാകും. ഇതേ കേസിൽ രാഹുൽ ഗാന്ധിയെ അഞ്ച്‌ ദിവസം 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. അറസ്റ്റടക്കം നടപടികളിലേക്ക് ഇഡി കടക്കുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെ ചോദ്യംചെയ്‌തപ്പോൾ നടത്തിയതിനു സമാനമായ പ്രതിഷേധം ഡൽഹിയിലും മറ്റ്‌ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.