സോണിയ ഗാന്ധി ഇന്ന് വീണ്ടും ഇ ഡിക് മുന്നിൽ ഹാജരാകും

നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ജൂലൈ 21ന് കോൺഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാൻ ഇഡി നിർദേശം നൽകിയത്.