സോനം കപൂര്‍ അമ്മയായി

ബോളിവുഡ് നടി സോനം കപൂര്‍ അമ്മയായി. ബോബ് മാര്‍ലിയുടെ ത്രീ ലിറ്റില്‍ ബേര്‍ഡ്സ് എന്ന ഗാനവും അതിനൊപ്പം ഒരു ബ്ലൂ ഹാര്‍ട്ട് ഇമോജിയും ചേര്‍ന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായി സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ അഹൂജ അറിയിച്ചത്. കുഞ്ഞിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ആനന്ദ അഹൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു