സ്‌കില്‍ ലോണ്‍ മേള

കാനറ ബാങ്ക് അസാപ് കേരളയുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കും സ്‌കില്‍ ലോണ്‍ നല്‍കുന്നു. നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കുമാണ് വായ്പ. 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയാണ് നൈപുണ്യ വായ്പ തുക. കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറ് മാസവും മൊറട്ടോറിയവും മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 14ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളേജില്‍ സ്‌കില്‍ ലോണ്‍ മേള നടക്കും. അസാപ് കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എന്‍ എസ് ക്യൂ എഫ്/എന്‍ എസ് ഡി സി അംഗീകാരമുള്ള മറ്റു കോഴ്‌സുകള്‍ക്കും ലോണ്‍ ലഭിക്കും. ഫോണ്‍: 7907828369, 9495999627.