സ്‌കൂളിലേക്ക് പോകും മുമ്പ് വാക്‌സിൻ ഉറപ്പാക്കണം: ഡിഎംഒ

സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് 12-14 പ്രായത്തിലുള്ള എല്ലാ കുട്ടികളും കോവിഡ് വാക്സിനെടുത്ത് പ്രതിരോധശേഷി വർധിപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിൽ 30 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ വാക്സിൻ എടുക്കാനുള്ള താൽപര്യവും കുറഞ്ഞതായി കാണുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച 65% പേരും വാക്സിൻ എടുക്കാത്തവരാണ്. വാക്സിൻ എടുത്തവരിൽ മരണനിരക്കും ഐ സി യു അഡ്മിഷനുകളും കുറവാണെന്ന് ജില്ലാ വാക്‌സിൻ നോഡൽ ഓഫീസർ ഡോ. ബി സന്തോ