സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുകൾ

വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ചോല നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നു. ഐജിപി കോ ഓർഡിനേറ്റർ, യോഗ്യത- സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 17,000 രൂപ. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, സാമൂഹ്യശാസ്ത്ര മേഖലയിൽ പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 11,000 രൂപ. താൽപര്യമുള്ളർ മെയ് 29ന് മുമ്പായി ബയോഡാറ്റ cholasuraksha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ: 0497 2764571, 9847401207.