സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളല്‍; ബിജെപി ഹൈക്കോടതിയില്‍

സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി ഹൈക്കോടതിയില്‍. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവിടങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിന് എതിരെയാണ് ഹര്‍ജി. ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തുമെന്നും വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്.

തലശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ അഡ്വ. നിവേദിതയുടെയും ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുടെയും പത്രികകളാണ് തള്ളിയത്. പത്രിക തള്ളിയ വരണാധികാരിയുടെ നടപടി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പത്രിക തള്ളിയത്.