സ്പെഷ്യൽ എജുക്കേറ്റർ ഒഴിവുകളിലേക്ക് നിയമനം

സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലയിലെ ബി.ആർ.സികളിൽ സെക്കണ്ടറി വിഭാഗം സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബി.എഡ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർസിഐ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 3 രാവിലെ 10 മണിക്ക് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഫോൺ: 04972707993