സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു

തിരുവനന്തപുരം: വാരാന്ത്യങ്ങളിൽ നടത്തിയിരുന്ന വേണാട് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. 9 സർവീസുകളാണ് റദ്ദാക്കിയത്. നാളെ മുതൽ ഈ മാസം 30 വരെ ശനി, ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടാകില്ല. വാരാന്ത്യ നിയന്ത്രണങ്ങളും റിസർവേഷൻ കുറഞ്ഞതുമാണ് സർവീസ് നിർത്താൻ കാരണം. ഇന്നത്തെ സർവീസ് മുടങ്ങില്ല.