സ്പെഷ്യൽ പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എസി.സി സ്പെഷ്യൽ പരീക്ഷ നവംബർ 2019 ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 24 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

മത്സരങ്ങൾ മാറ്റിവെച്ചു

ഏപ്രിൽ 19ന് നടത്താനിരുന്ന ബോൾ ബാഡ്മിൻറൺ, ക്രോസ് കൺട്രി (പുരുഷ- വനിത), 20ലെ ഹാൻഡ് ബോൾ (പുരുഷൻ), കളരിപ്പയറ്റ് (പുരുഷ- വനിത), 21ലെ ഫുട്ബോൾ (വനിത), 22ലെ റസിലിങ് (പുരുഷ- വനിത), 25ലെ വെയിറ്റ് ലിഫ്റ്റിങ് (പുരുഷ- വനിത), എന്നീ ഇൻറർ കോളേജിയേറ്റ് മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ www.kannuruniversitydpe.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.