സ്പോർട്സ് ക്വാട്ട പ്രവേശനം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠന വകുപ്പുകളിൽ 2022-23 വർഷത്തെ പി.ജി സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾ, ഓൺലൈനിൽ സമർപ്പിച്ച പി ജി അപേക്ഷയുടെ പകർപ്പ് യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 30/05/2023 നുള്ളിൽ അപേക്ഷ കായിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

മൂല്യ നിർണ്ണയ ക്യാമ്പിൽ ഹാജരാകണം

26.04.2023 ന് ആരംഭിച്ച , യു ജി വിഷയങ്ങളുടെ മൂല്യ നിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്നതിന് ഉത്തരവ് ലഭിച്ച മുഴുവൻ പേരും മൂല്യ നിർണ്ണയ ക്യാമ്പുകളിൽ നിർബന്ധമായും ഹാജരായി മൂല്യ നിർണ്ണയം സമയ ബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിക്കുന്നു.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ ) നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 27 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023) പരീക്ഷകൾക്ക് , ഏപ്രിൽ 27 വരെ പിഴയില്ലാതെയും ഏപ്രിൽ 28 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം