സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ട സംഭവം നിഷ്പക്ഷ അന്വേഷണം നടത്തി ദുരൂഹത നീക്കുക:- പോപുലർ ഫ്രണ്ട്

ചാവശ്ശേരി: കാശിമുക്കിലെ വാടകവീട്ടിൽ നടന്ന ബോംബ് സ്ഫോടനത്തിൽ രണ്ട് ആസാം സ്വദേശികൾ മരിക്കാനിടയാക്കിയ സംഭവത്തിനു പിന്നിലെ ദുരൂഹത നിഷ്പക്ഷ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂർ ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി ഉപജീവനം നടത്തുകയായിരുന്ന പിതാവിന്റെയും മകന്റേയും മരണത്തെ ഇല്ലാത്ത തീവ്രവാദ കഥകള്‍ മെനഞ്ഞ് വഴിതിരിച്ചുവിടാനുള്ള സംഘപരിവാര ശക്തികളുടെ ശ്രമം സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്. സ്ഫോടനം നടന്നു നിമിഷങ്ങള്‍ക്കകം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സംഘപരിവാര പ്രവര്‍ത്തകർ വിവിധ മേഖലകളില്‍ നിന്നും സംഭവസ്ഥലത്ത് എത്തിയിരുന്നു നേരത്തെ ആർഎസ്എസ് സംസ്ഥാന നേതാവ് കാശിമുക്കിലും സമീപ പ്രദേശങ്ങളിലും നിരന്തരം സന്ദര്‍ശനം നടത്തിയതിന്റെ പിന്നിലെ ഉദ്ദേശവും അന്വേഷണവിധേയമാക്കണം.
സംഭവ ദിവസം മുഖപറമ്പ് കേന്ദ്രീകരിച്ചാണ് ആസാമി സ്വദേശികൾ ആക്രി സാധങ്ങൾ പെറുക്കിയത് എന്ന നാട്ടുകാരുടെ ആരോപണവും ഗൗരവമുള്ളതാണ്.
ചാവശ്ശേരി,മണ്ണോറ, മുഖപ്പറമ്പ്, ആവട്ടി മേഖലകളില്‍ രാത്രികാലങ്ങളിൽ തുടർച്ചയായ സ്ഫോടനങ്ങള്‍ നടക്കുന്നതായും അപരിചിതരായ പലരും എത്തുന്നതായും പലതവണ നാട്ടുകാരിൽ നിന്നും ആക്ഷേപമുണ്ടായിട്ടും തികഞ്ഞ നിസ്സംഗതയാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത് ആയതിനാൽ പ്രസ്തുത സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവണമെന്നും അതോടപ്പം നിരന്തരം സ്ഫോടനം നടക്കുന്ന ആർഎസ്എസ് കേന്ദ്രങ്ങൾ പോലീസ് പരിശോധന നടത്തണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടനൂർ ഡിവിഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മട്ടന്നൂർ ഡിവിഷൻ പ്രസിഡന്റ് റിയാസ് കോളാരി അധ്യക്ഷത വഹിച്ചു പരിപാടിയിൽ ചാവശ്ശേരി ഏരിയ പ്രസിഡന്റ് ലത്തീഫ്, അൻസാർ എന്നിവർ സംബന്ധിച്ചു.