സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദനം

കോഴിക്കോട്: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകന് മർദനമേറ്റു. ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് ബിജെപി പ്രവർത്തകരുടെ മർദനമേറ്റത്.

റോഡ് ഷോ നടക്കുന്നതിനിടെ കക്കോടി പരിസരത്ത് വെച്ച് ഒരു സംഘം ബൈക്കുമായി വാഹനത്തിന് മുന്നിലേക്ക് കയറി. ഇതിനിടെ ഫോട്ടോ എടുക്കുകയായിരുന്ന ദിനേശുമായി വാക്ക് തർക്കത്തിലാവുകയും മർദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ സ്മൃതി ഇറാനി സന്ദർശിച്ചു.