സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനത്തോടു കൂടിയ അവധി

മട്ടന്നൂർ നഗരസഭാ പൊതു തെരെഞ്ഞെടുപ്പ് നടക്കുന്ന ആഗസ്റ്റ് 20 ശനിയാഴ്ച വോട്ട് രേഖപ്പെടുത്തുന്നതിന് ഐ ടി മേഖല, പ്ലാന്റേഷൻ മേഖല ഉൾപ്പെടെ എല്ലാ സ്വകാര്യ വ്യവസായ-വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി അനുവദിക്കാൻ ലേബർ കമ്മീഷണർ ഉത്തരവിട്ടതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 20ന് മട്ടന്നൂർ നഗരസഭ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള മുഴുവൻ സ്വകാര്യ മേഖലയിലുള്ള തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി അനുവദിക്കേണ്ടതാണ്. അവധി അനുവദിക്കുന്നത് തൊഴിലാളി ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഉണ്ടാകാൻ ഇടവരുന്നുണ്ടെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് തൊഴിലിലേർപ്പെട്ട മട്ടന്നൂർ നഗരസഭ പരിധിയിലെ വോട്ടർമാർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ പ്രത്യേക അനുമതി നൽകണമെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.