സ്വകാര്യ മേഖലയിൽ കോവിഡ് വാക്സിന് 250 രൂപ

ന്യൂഡൽഹി:സ്വകാര്യ മേഖലയിൽ കോവിഡ് വാക്സിന് 250 രൂപ എന്ന് കേന്ദ്രസർക്കാർ.വാക്സിന് 150 രൂപയും സർവീസ് ചാർജ് 100 രൂപയും അടക്കമാണ് 250 രൂപ.

സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകും.

60 വയസ്സ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജ്യനിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക.

കേരളത്തിൽ വാക്സിൻ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.