സ്വകാര്യ വാഹനത്തിന് ആയുസ് 20 വര്‍ഷം, വാണിജ്യ വാഹനത്തിന് 15 വര്‍ഷം

പഴക്കം ചെന്നതും പ്രവർത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങൾ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാർദ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുകയുമാണ് സ്ക്രാപ്പിങ്ങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങൾ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പഴയ വാഹനങ്ങൾ പൊളിക്കുക. സ്ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നൽകിയിട്ടുണ്ടെന്നും ധനമന്ത്രി നിർമല സീതാരാൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.