സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; അഭിമുഖം 11ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 11 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, അഡ്മിന്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഫിനാന്‍ ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഏജന്‍സി മെന്റര്‍, സെയില്‍സ് ഡവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് മാനേജര്‍, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് എക്‌സിക്യൂട്ടിവ്, ടെലി കോളര്‍, ഓര്‍ഡര്‍ ടേക്കിംഗ് ആന്റ് ഡെലിവറി സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദം, എം ബി എ, പി ജി.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610.