സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ ക്രൂരമായി മർദ്ദിച്ചു

വലഞ്ചുഴി: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനും മരുമകളും ചേര്‍ന്ന് വൃദ്ധനെ ക്രൂരമായി മർദ്ദിച്ചു .സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെയാണ്ക്രൂരമായി മര്‍ദിച്ചത്.

പിതാവിനെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകര്‍ത്തുന്നതിനിടെ സമീപവാസികള്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു.

സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.