സ്വപ്ന പദ്ധതി; എൻ ടി ആർ ചിത്രവുമായി പ്രശാന്ത് നീൽ

ജൂനിയർ എൻടിആറും കെജിഎഫ് സംവിധായകനുമായ പ്രശാന്ത് നീലിന്റെ പുതിയ ചിത്രമായ ‘എൻടിആർ 31’ന്റെ പോസ്റ്റർ പുറത്തിറങ്ങി. പ്രശാന്ത് നീൽ, മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയത്.

“20 വർഷം മുമ്പ് എന്റെ മനസ്സിൽ വന്ന ഒരു ആശയമാണിത്, പക്ഷേ ചിത്രത്തിന്റെ വ്യാപ്തിയും ആഴവും എന്നെ പിന്നോട്ട് നയിച്ചു. ഒടുവിൽ എന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സ്റ്റേജ് ഇപ്പോൾ തയ്യാറാണ്,” നീൽ ചിത്രത്തെക്കുറിച്ച് പറഞ്ഞു. പോസ്റ്ററിൽ, എൻടിആർ ജൂനിയർ തീവ്രമായ മുഖമുള്ള കഥാപാത്രമായി കാണപ്പെടുന്നു. ‘എൻടിആർ 31ന്റെ’ ചിത്രീകരണം 2023 ഏപ്രിൽ മുതൽ ആരംഭിക്കും.

“അവൻറെ നാട്, അവന്റെ ഭരണം. പക്ഷേ അതൊരിക്കലും അവന്റെ രക്തമല്ല,” പ്രശാന്ത് നീൽ ആദ്യ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.