സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു.

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തു.കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തത്. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കെടി ജലീല്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് കേസ് എടുത്തത്. പിസി ജോര്‍ജിനെതിരെയും കേസ് എടുത്തിട്ടുണ്ട്