സ്വയംതൊഴിൽ വായ്പാ പദ്ധതി

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ സ്വയംതൊഴിൽ വായ്പാ പദ്ധതിയിൽ തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരാകണം. നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിൽ തുക 36 മുതൽ 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.