സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം.

കേരളത്തിൽ സർണ്ണക്കടത്ത് നടന്നുവെന്നത് യാഥാർഥ്യമാണ്, ഒരുപ്രാവശ്യമല്ല 22 പ്രാവശ്യമാണ് നടന്നത്. 80 കോടിയുടെ സർണ്ണക്കടത്ത് നടത്തിയെന്നാണ് ആക്ഷേപം. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം സർക്കാർ ആവശ്യപ്പെടണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.