സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി:സ്വര്‍ണ വില വീണ്ടും കുറഞ്ഞു. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിയുകയായിരുന്നു.ഇന്ന് വീണ്ടും 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഉച്ചയ്ക്ക് ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36,960 രൂപയായി.