സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

കൊച്ചി:നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയില്‍ പിടിയില്‍. തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്.ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ വെച്ച്‌ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാള്‍.

സ്വർണക്കടത്തിൽ ഫൈസൽ ഫരീദിന് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നത് മൻസൂർ അഹമ്മദാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിനെത്തുടർന്നാണ് ഇയാളെയും കേസിൽ പ്രതിചേർത്തത്.