Latest കേരളം സ്വര്‍ണ വില കുറഞ്ഞു September 24, 2021September 24, 2021 webdesk കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് വില എത്തിയിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,560 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 4320 രൂപയാണ് ഇന്നത്തെ വില.