സ്വര്‍ണവിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. മൂന്നു ദിവസമായി സ്വര്‍ണവില ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 35,720 രൂപ ആയപ്പോള്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 4465 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില.