സ്വര്‍ണവിലയിൽ ഇന്ന് കുറവ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറവ്. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും പഴയനിലവാരത്തില്‍ എത്തിയത്.ഇന്ന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയിലെത്തി ചൊവ്വാഴ്ചത്തെ നിലവാരത്തിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില.