സ്വര്‍ണവില ഇന്നും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണവില ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. സ്വര്‍ണം ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയായി. പവന് 36,320 രൂപയാണ് ഇന്നത്തെ വില