സ്വര്‍ണവില കുറഞ്ഞു


സ്വർണ വില കുറഞ്ഞു.വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്പ് 37,880 രൂപയിലേയ്ക്ക് ഉയർന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.


കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയിൽ സ്വർണവില 1,877.83 ഡോളർ നിലവാരത്തിലെത്തി. ആറ് പ്രധാന കറൻസികളുടെ സൂചികയിൽ ഡോളർ കരുത്തുനേടിയാണ് സ്വർണവിലയെ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *