സ്വര്‍ണവില കുറഞ്ഞു

കൊച്ചി:സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ശനിയാഴ്ച കൂടിയ സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു.ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,000ല്‍ താഴെ എത്തി. 36,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞു. 4620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.