സ്വര്‍ണവില കുറഞ്ഞു

കൊച്ചി:സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4190 രൂപയാണ് വില.കഴിഞ്ഞ ദിവസം പവന് 33,640 രൂപയായിരുന്നു വില.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്പോട് ഗോള്‍ഡ് വില 0.3ശതമാനം താഴ്ന്ന് ഔണ്‍സിന് 1,733.69 ഡോളറിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 44,795 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.