പണം മുന്‍കൂറായി അടച്ചിട്ടും ഫോണ്‍ ലഭിച്ചില്ല; ഫ്‌ളിപ്കാര്‍ട്ടിന് മൂന്നിരട്ടി പിഴ

ബാംഗ്ലൂർ: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഓൺലൈൻ ഷോപ്പിംഗിനെയാണ് ആശ്രയിക്കുന്നത്. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുന്ന സംഭവങ്ങളും ഒരു സാധാരണ കാഴ്ചയാണ്.

ബെംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഓൺലൈൻ ഷോപ്പിംങിൽ മുൻനിര കമ്പനിയായ ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി. ബെംഗളൂരു സ്വദേശി ദിവ്യശ്രീയുടെ പരാതിയിലാണ് നടപടി. മുൻകൂറായി 12499 രൂപ അടച്ച് ഫ്ലിപ്കാർട്ട് വഴി ഓർഡർ നൽകിയിട്ടും മൊബൈൽ ഫോൺ ലഭിച്ചില്ലെന്നാണ് പരാതി. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.