സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി:തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് രേഖപ്പെടുത്തിയത്.പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,320 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയാണ് ഇന്നത്തെ വില.