സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി:തുടര്‍ച്ചയായി നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വില രേഖപ്പെടുത്തിയത്.പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 4580 രൂപയാണ് ഇന്നത്തെ വില.