സ്വർണവിലയിൽ വർധന

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ കൂടി 35,880 ആയി. ഗ്രാമിനാകട്ടെ 10 രൂപ കൂടി 4485 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,798.67 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,936 നിലവാരത്തിലാണ്.