സഹപാഠികളായ രണ്ടുയുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതായി

കൊട്ടിയം(കൊല്ലം) : സഹപാഠികളായ രണ്ടുയുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ഉമയനല്ലൂർ വാഴപ്പിള്ളി സ്വദേശി 18-കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശി 21-കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യസ്ഥാപനത്തിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയാണ് ഇരുവരും.ഇരുവരും വിവാഹിതരാണ്.

പഠിക്കുന്ന സ്ഥാപനത്തിലേക്കെന്നു പറഞ്ഞാണ് 23-ന് രാവിലെ ഒൻപതോടെ ഇരുവരും വീട്ടിൽനിന്നിറങ്ങിയത്. കുണ്ടറയിൽനിന്നുവരുന്ന കുട്ടി കൊട്ടിയത്ത് എത്തിയശേഷം രണ്ടുപേരും ചേർന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും ആറുമണിയോടെ വീട്ടിൽ മടങ്ങിയെത്താറുള്ളതുമാണ്.

ശനിയാഴ്ച ഏറെ വൈകിയും വീട്ടിലെത്താത്തിനെത്തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി. രാത്രിതന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നത് അന്വേഷണത്തെ ബാധിച്ചു. ഉച്ചയോടെ ഒരുകുട്ടിയുടെ ഫോൺ പ്രവർത്തനക്ഷമമായതോടെ കാപ്പിൽ ഭാഗത്താണെന്നു തിരിച്ചറിഞ്ഞു. പിന്നീട് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇരുവരും വിവാഹിതരാണ്.