സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.